ഉമ്മ (Mother)

 പെരുന്നാൾ കഴിഞ്ഞ് രണ്ടാം നാൾ എന്റെ ഫോണിലേക്ക് ഒരു പരിചയമില്ലാത്ത ഒരു നമ്പർ ഞാൻ ഫോൺ എടുത്തു ഞാൻ ചോദിച്ചു ആരാണ് എന്ന് കുറച്ചു സമയത്തേക്ക് മറുപടി ഒന്നും തന്നില്ല പിന്നെ പതുക്കെ അയാളുടെ സ്വരം ഉയരാൻ തുടങ്ങി അയാൾ എന്തോ പറയാൻ ആഗ്രഹിക്കുന്നു പെട്ടന്ന് അയാൾ പൊട്ടിക്കരഞ്ഞ് ഞാൻ അയാളോട് ചോദിച്ചു നിങ്ങൾ ആരാണ് എന്ന് നിങ്ങൾ എന്തിനാണ് കരയുന്നത് എന്ന് അയാൾ എന്നോട് പറയുകയാണ് സോറി മോനെ ഞാൻ ആരാണെന്നു പറയില്ല മോൻ ഒരിക്കലും ഈ എന്നെ അന്നേഷിക്കരുത് ഇത ഇരിക്കൂർ അല്ലെ ഞാൻ മോൻ എഴുതുന്ന സ്റ്റോറികൾ വായിക്കാറുണ്ട് എന്നൊക്കെ അയാൾ എന്നോട് പറഞ്ഞു ഞാൻ അയാളോട് ചോദിച്ചു നിങ്ങൾ എന്താണ് എന്നെ വിളിക്കാൻ കാരണം അയാൾ എന്നോട് പറയുകയാണ് പെരുന്നാളിന് കുറച്ചു ദിവസം മുന്നെ ഞാൻ എന്റെ ഭാര്യക്കും എന്റെ മക്കൾക്കും ഡ്രസ്സ് വാങ്ങി കൊണ്ടുവന്നു ഡ്രസ്സ് കിട്ടിയ സന്തോഷത്തോടെ എന്റെ മക്കൾ അളവ് കണക്കാണോ എന്നറിയാൻ അവർ അവിടെവെച്ചുതന്നെ ഡ്രസ്സ് ധരിക്കുകയും ചെയ്തു ഇളയ മകന്റെ ഷർട്ട് ഇറക്കം കുറഞ്ഞത് കൊണ്ട് ഇത് കണ്ടു നിന്ന എന്റെ ഉമ്മ പറഞ്ഞു മോനെ ആ ഷർട്ട് മാറ്റികൊടുത്തിട്ടു കുറച്ചു വലുത് വാങ്ങികൊണ്ടുവാ എന്ന് അപ്പോൾ എന്റെ ഭാര്യ എന്നോട് പറഞ്ഞു ഇക്കാ എന്റെ ഡ്രസ്സിന്റെ കളർ എനിക്ക് ഇഷ്ടമായില്ല ഇതും മാറ്റികൊടുത്തു വേറെ എടുകാണം ഞാൻ പിന്നെയും അവരെയും കൂടെ കൂട്ടി കടകളിൽ കയറി ഇറങ്ങി അവർക്ക് ഇഷ്ടപ്പെട്ടത് വാങ്ങികൊടുത്ത് മടങ്ങിവന്നു അപ്പോഴാണ് എന്റെ ഉമ്മ ആരും കേൾക്കാത്ത രുപത്തിൽ എന്നോട് പറഞ്ഞു മോനെ നിന്റെ ഭാര്യയുടെ ഉമ്മാക്ക് ഡ്രസ്സ് ഒന്നും വാങ്ങി കൊടുത്തില്ലെ അപ്പോൾ ഞാൻ പറഞ്ഞു അതൊക്കെ വാങ്ങി വച്ചിട്ടുണ്ട് വൈകിട്ട് പോകുമ്പോൾ കൊടുക്കാം എന്ന് അങ്ങനെ പെരുന്നാളിന്റെ തലേന്ന് രാത്രി എന്റെ കുട്ടികളൊക്കെ വല്ലാത്ത സന്തോഷത്തിലാ എന്റെ ഭാര്യ മൈലാഞ്ചി ഇടുന്ന തിരക്കിൽ എന്നോട് പറഞ്ഞു ഇക്കാ ഈ മൈലാഞ്ചി തീരെ ചുവപ്പില്ലട്ടോ വേറെ വാങ്ങികൊണ്ടുവാ എന്ന് വരുമ്പോൾ എന്റെ ഉമ്മാക്ക് ഒരു ചെരി്പ്പും കൂടി വാങ്ങിക്കോ ഞാൻ പിന്നെയും കടകളിൽ കയറി ഇറങ്ങി അവൾ പറഞ്ഞതൊക്കെ വാങ്ങിക്കൊണ്ടു വന്നു പെരുന്നാൾ ദിനം പുലർന്നു സുബഹി നിസ്ക്കാരം കഴിഞ്ഞ് എന്റെ ഉമ്മ ചായയുമായി വന്നു മക്കളെയൊക്കെ വിളിച്ചുണർത്തി എല്ലാവരും സന്തോഷത്തിലും ആഹ്ലാദത്തിലുമാണ് പുതുതായി വാങ്ങിയ ഡ്രസ്സ് ധരിക്കാൻ വേണ്ടി കുട്ടികൾ തിരക്ക് കൂട്ടാൻ തുടങ്ങി അങ്ങനെ ഞാൻ എന്റെ മക്കളെയും കൂട്ടി പള്ളീലേക് നടന്നു നിസ്കാരം കഴിഞ്ഞ് ഞാൻ വീട്ടിലേക്ക് വന്നു ടേബിളിൽ എന്റെ ഉമ്മ ബിരിയാണിയൊക്കെ ഉണ്ടാക്കി വച്ചിരിക്കുന്നു എല്ലാവരും ഇരുന്നു എന്റെ ഉമ്മ അടുക്കളയിൽ നിന്ന് വിളിച്ചു പറഞ്ഞു മോനെ പിള്ളേർക്കൊക്കെ നല്ലോണം ഇട്ടു കൊടുക്ക് നിന്റെ വീട്ടിലേക്ക് കുറെ ദൂരം ഓടാനുള്ളതല്ലെ പിള്ളേർക്ക് എങ്ങാനും വിശന്നാലോ അങ്ങനെ ഭക്ഷണവും കഴിച്ചു എന്റെ ഭാര്യയുടെ വീട്ടിലെക്ക് പോകാനുള്ള ഒരുക്കത്തിനിടയിൽ ഞാൻ പോകാനുള്ള സമ്മദം ചോദിക്കാൻ വേണ്ടി അടുക്കളയിൽ നിൽക്കുന്ന എന്റെ ഉമ്മയുടെ അടുത്തെക്ക് നടന്നു ഉമ്മ അടുക്കളയിൽ പാത്രങ്ങളോട് തല്ല് കൂടുകയാണ് എന്റെ ഉമ്മാനെ കണ്ടതും എന്റെ ഹൃദയം പൊട്ടിപ്പോയി ഞാൻ തളർന്നു പോയി എന്റെ ഉമ്മാന്റെ ഡ്രസ്സ് കണ്ടിട്ട് ഞാൻ പൊട്ടി കരഞ്ഞു പോയി കരി പുരണ്ട ഡ്രസ്സാ എന്റെ ഉമ്മ ധരിച്ചിരിക്കുന്നെ എന്നോ ആരോ വാങ്ങികൊടുത്ത പഴേ ഡ്രസ്സ് എനിക്ക് എന്റെ ഉമ്മാനോട് ചോദി്ക്കാൻ പറ്റുമോ ഉമ്മ എന്താ ഈ പഴേ ഡ്രസ്സ് ഇട്ടത് എന്ന് ഈ ഞാൻ അല്ലെ എന്റെ ഉമ്മാക്ക് വാങ്ങികൊടുക്കണ്ടത് എല്ലാവരെയും സന്തോഷിപ്പിച്ചു എന്റെ ഉമ്മാനെ ഞാൻ മറന്നു ഞാൻ എത്ര തവണ കടകളിൽ കയറി ഇറങ്ങി ഓരോ പോക്കിനും എന്റെ ഉമ്മ മനസ്സിൽ വിചാരിച്ചു പോയിട്ടുണ്ടാവില്ലേ എന്റെ മോൻ എനിക്ക് ഡ്രസ്സ് വാങ്ങും എന്ന് എത്ര കൊതിച്ചിട്ടുണ്ടാവും ആ പാവം . എന്റെ ഉമ്മയെ ഞാൻ കെട്ടിപ്പിടിച്ചു കരഞ്ഞ് ഞാൻ പറഞ്ഞു ഉമ്മാ നിങ്ങടെ ഈ മോൻ എത്ര ക്രൂരന ഈ എനിക്ക് പൊറുത്ത് താ ഉമ്മ എന്റെ ഉമ്മ പറഞ്ഞത് എന്താണെന്നറിയോ മോനെ ഈ അടുക്കളയിൽ കഴിയുന്ന എനിക്ക് എന്തിനാ പുതിയ ഡ്രസ്സ് എന്റെ മക്കള് സന്തോഷിക്കുന്നത് കണ്ടാൽ മതി ഈ ഉമ്മാക്ക് ഇങ്ങനെയുള്ള ഉമ്മാനെയാ ഞാൻ മറന്നു പോയത് എന്നിട്ട് അയാൾ എന്നോട് പറയുകയ മോനെ മോൻ ഇത് എല്ലാവർക്കും എഴുതി അയച്ചു കൊടുക്കണം ഇന്ഷാ അള്ള ഇനിയുള്ള പെരുന്നാളും ഒരു ഉമ്മയുടെയും കണ്ണുകൾ നിറയാതിരിക്കട്ടെ എല്ലാ സന്തോഷത്തിലും നമ്മുടെ മുൻ നിരയിൽ നമ്മുടെ പൊന്നുമ്മയായിരിക്കട്ടെ നമ്മുടെ കൂടെ അവരുടെ സന്തോഷമാണ് നമ്മുടെയാല്ലാം ജീവിതം എന്ന് കരുതി ജീവിക്കുന്നവരുടെ കൂട്ടത്തിൽ പടച്ചവൻ നമ്മെ ഉൾപെടുത്തുമാറാവട്ടെ ഈ സ്റ്റോറി നിങ്ങൾ എല്ലാവരും ഇത് ഷേർ ചെയ്യുക ഉമ്മാനെ സ്നേഹിക്കുന്ന എല്ലാവരും ഇത് ഷേർ ചെയ്യുമെന്നു കരുതുന്നു ഇത് നിങ്ങൾ എല്ലാവരിലും എത്തിക്കേണ്ടത് നമ്മുടെയെല്ലാം കടമയാണ് ഉമ്മയെ സ്നേഹിക്കുന്ന മാതൃ സ്നേഹം അറിയൂന്ന എല്ലാവരുടെയും കടമ

Advertisements